ഏഴ് മാസമായി ശമ്പളമില്ല: ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
ഏഴ് മാസമായി ശമ്പളമില്ല ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാര്‍ മാനന്തവാടി ഡിവിഷന്‍ ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.കരാര്‍ ജീവനക്കരെ പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കുക,മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. കെ.പി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.ഇസഹാക്ക് കാരകുനി, പി.എസ്, വാസുദേവന്‍, കെ.സുമേഷ്, പി.എ.നിമേഷ്, പി.ടി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.