ദുരന്ത ഭൂമിയായ പുത്തുമലയടക്കം വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി ചെയര്‍മാന്‍ മാധവ് ഗാഡ്ഗില്‍ ഈമാസം 5ന് വയനാട്ടിലെത്തും. ദുരന്തത്തിന്റെ ഇരകളും പരിസ്ഥിതി പ്രവര്‍ത്തകരുമായി അദ്ദേഹം കല്‍പ്പറ്റയില്‍ ആശയവിനിമയം നടത്തും. ഉച്ചക്ക് 1.30ന് കല്‍പ്പറ്റ ലളിത് മഹലില്‍ ഗാഡ്ഗില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കും. വയനാട്ടിലെതടക്കം പശ്ചിമഘട്ട പ്രദേശങ്ങളെ പറ്റിയുള്ള വിദഗ്ധ സമിതിയുടെ യഥാര്‍ത്ഥ നിലപാടുകള്‍ അദ്ദേഹം വിശദീകരിക്കും. ജൈവ വൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടത്തെ സര്‍വ നാശത്തില്‍ നിന്ന് രക്ഷിക്കുന്നതിന് നടപടികള്‍ ശുപാര്‍ശ ചെയ്യാനായി 2010ലാണ് മാധവ് ഗാര്‍ഡില്‍ അധ്യക്ഷനായി പരിസ്ഥിതി വിദഗ്ധ സമിതി രൂപികരിച്ചത്. പശ്ചിമഘട്ടം അടിയന്തരമായി സംരക്ഷിച്ചില്ലെങ്കില്‍ കേരളം കനത്ത് വില നല്‍കേണ്ട വരുമെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒട്ടനവധി നാശങ്ങളും ദുരന്തങ്ങളും വിതച്ച് കഴിഞ്ഞ പ്രളയള്‍ക്കു ശേഷം ഗാഡ്ഗില്‍ ശുപാര്‍ശകളെ നേരത്തെ എതിര്‍ത്തിരുന്ന വിഭാഗങ്ങള്‍ ഇപ്പോള്‍ അദ്ദേഹം ശരിയാണെന്ന് സമ്മതിക്കുന്ന സാഹചര്യത്തിലാണ് ഗാഡ്ഗില്‍ വയനാട് സന്ദര്‍ശിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.