വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു
അഗ്രഹാരം ഇമ്പാലില്‍ ബിജുവിന്റെ വീടിനോട് ചേര്‍ന്ന ഷെസ്സില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദവും വെളിച്ചവും കണ്ട് ഉണര്‍ന്ന വിട്ടുകാര്‍ അയല്‍ക്കാരുടെ സഹായത്തോടെ തീ അണക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇവരുടെ 15 ലിറ്ററോളം കറവയുള്ള പശു ചത്തിരുന്നു. ഇപ്പോള്‍ ഏക വരുമാന മാര്‍ഗമായ ഓട്ടോയും കത്തി നശിച്ചു. മാനന്തവാടി പോലീസില്‍ പരാതി നല്‍കി.