ദേശീയ പാത അടക്കരുത്, ജനങ്ങള്‍ തെരുവിലേക്ക് എന്ന മുദ്രാവാക്യവുമായി ജനകീയ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 5 ന് ഉപവാസ സമരം നടത്തും. ദേശീയ പാത പൂര്‍ണമായി അടക്കുന്നതിനെതിരെ ജനജാഗ്രത ഉയരുക, രാത്രിയാത്ര നിരോധനം പൂര്‍ണമായി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജനകീയ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്.
5ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ സ്വതന്ത്ര്യ മൈതാനിയില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. പാത പൂര്‍ണമായി തുറന്ന് കിട്ടുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ജനകീയ ആക്ഷന്‍ കമ്മറ്റി നേതൃത്വം നല്‍കും. സുപ്രീം കോടതിയിലെ കേസ് വിജയിക്കുന്നതിനായി വിദഗ്ദനായ അഭിഭാഷകനെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കും.കേന്ദ്ര പരിസ്ഥിതി മന്ത്രി, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി എന്നിവരെ സംസ്ഥാനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനായി സര്‍വ്വകക്ഷിസംഘം സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാരിനെ വിഷയത്തില്‍ സജീവമായി ഇടപെടാന്‍ സമ്മര്‍ദ്ദം ചെലുത്തും.കര്‍ണാടക സര്‍ക്കാരുമായും ചര്‍ച്ച നടത്തും.റോഡുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ തീരുമാനം രൂപീകരിക്കുന്നതിനായി പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി നിലകൊള്ളും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദേശീയ പാത തുറക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയങ്ങള്‍ പാസാക്കി കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതിക്കും സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധി എം.പി, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി തുടങ്ങിയവര്‍ രക്ഷാധികാരികളായും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ചെയര്‍മാനായും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ കണ്‍വീനറായും ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ട്രഷററായും ആണ് കമ്മറ്റി നിലവില്‍ വന്നത്. മുനിസിപ്പല്‍ ഹാളില്‍ നടന്ന യോഗം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അധ്യക്ഷത വഹിച്ചു, മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എല്‍ സാബു, കെ.ശശാങ്കന്‍, പി.എം തോമസ്, പി. എം അരവിന്ദന്‍,കെ.ജെ ദേവസ്യ, പി.പി അയ്യൂബ്, വീരേന്ദ്രകുമാര്‍, പി.എം ജോയി, കെ.കെ വാസുദേവന്‍, അഡ്വ.കെ.ഗീവര്‍ഗീസ്, പി.പ്രഭാകരന്‍ നായര്‍, ടോം തോമസ്, പി.വാസുദേവന്‍, തുടങ്ങിയവര്‍ സംസാരിച്ചു