സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
അഹല്ല്യ ഫൗണ്ടേഷന്‍ കല്‍പ്പറ്റയും ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്ന് കൂടോത്തുമ്മലില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പില്‍ പങ്കെടുത്ത രോഗികള്‍ക്ക് മരുന്ന് തീര്‍ത്തും സൗജന്യമായിരുന്നു.കൂടോത്തുമ്മല്‍ മില്‍ക്ക് സൊസൈറ്റി ഹാളില്‍ ക്യാമ്പ് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഒരുമ പ്രസിഡന്റ് സുനില്‍ എണ്ണായി അധ്യക്ഷനായിരുന്നു.സുനേഷ്, അഹല്യ ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ റാഫി , അനില്‍ , സരിത, ഷീല തുടങ്ങിയവര്‍ സംസാരിച്ചു