രണ്ട് മാസമായിട്ടും വേതനമില്ല.റേഷന്‍ വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്
രണ്ട് മാസമായിട്ടും വേതനമില്ല.റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച കടകളടച്ച് ധര്‍ണ്ണ നടത്തും.അതാത് മാസത്തെ വേതനം കൃത്യമായി നല്‍കണമെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ക്ക് കഴിഞ്ഞ രണ്ട് മാസത്തെ വേതനം ലഭിച്ചില്ല. ജില്ലയിലെ മറ്റ് താലൂക്കുകളിലെ വ്യാപാരികള്‍ക്ക് കൃത്യമായി വേതനം ലഭിക്കുമ്പോഴാണ് താലൂക്കിലെ 99 റേഷന്‍ വ്യാപാരികള്‍ക്കും വേതനം ലഭിക്കാത്തത്.നേരിട്ടും നിവേദനത്തിലൂടെയും മറ്റു താലൂക്കുകളില്‍ ലഭ്യമാക്കുന്ന രീതിയില്‍ തങ്ങള്‍ക്കും വേതനം ലഭ്യമാക്കാന്‍ നടപടികളെടുക്കണമെന്ന ആവശ്യം അധികൃതരെ അറിയിച്ചെങ്കിലും പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് സെപ്തംബര്‍ 2 ന്(തിങ്കളാഴ്ച)റേഷന്‍ രാവിലെ കടകളടച്ച് താലൂക്ക് സ്പലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.താലൂക്കില്‍ ഒരു മാസം 19 ലക്ഷം രൂപയാണ് വ്യാപാരികള്‍ക്ക് നല്‍കേണ്ടത്.ഈ തുക ട്രഷറിയലെത്തിയിട്ടും വ്യാപാരികള്‍ക്ക് ലഭ്യമാക്കാനാവശ്യമായ സംവിധാനം ഏര്‍പ്പാടാക്കാത്താണ് വിനയാകുന്നത്.കാലവര്‍ഷക്കെടുതിയില്‍ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം റേഷന്‍വ്യാപാരികളും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.താലൂക്കിലെ ആറോളം റേഷന്‍ കടകളില്‍ വെള്ളം കയറി വന്‍ നാശനഷ്ടമുണ്ടായി.റേഷന്‍ കടയിലെ ജോലിക്കാര്‍ക്കുള്ള ശമ്പളം, കട വാടക,വൈദ്യുതി ചാര്‍ജ്ജ് തുടങ്ങിയവ അടക്കാനാവാതെയും തനത് മാസത്തെ റേഷന്‍സ്റ്റോക്കെടുക്കനാവാതെയും റേഷന്‍ കടയുടമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ഭാരവാഹികളായ ഷാജിയവനര്‍കുളം,പോക്കു തലപ്പുഴ,എം ഷറഫുദ്ദീന്‍,സി കെ ശ്രീധരന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.