പ്രളയബാധിതര്‍ക്ക് കൈതാങ്ങായി കൊച്ചി കഫെയും പ്രൊഡക്ഷന്‍ ഹൗസും.
പ്രളയം കാരണം വീട് നഷ്ടപ്പെട്ട ജില്ലയിലെ 9 കുടുംബങ്ങള്‍ക്കാണ് കൂട്ടായ്മ കൈതാങ്ങാവുന്നത്.സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള പരിസ്ഥിതി സൗഹൃദ വീടായ കണ്ടെയ്‌നര്‍ ഹൗസിന്റെ നിര്‍മ്മാണം സെപ്തംബറില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാനന്തവാടി വള്ളിയൂര്‍ക്കാവ് സ്വദേശിയും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ വിഹാര്‍ ശ്യാം പ്രസാദ് കുറുക്കന്‍മൂലയിലെ തന്റെ സ്വന്തം വകയായുള്ള 50 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. സിനിമാരംഗത്തെ പ്രമുഖരായ ജഗദീഷ് ചന്ദ്രന്‍, രാജ് സക്കറിയ, ഷാഹുല്‍ മരിക്കാര്‍, ജോബി ജോര്‍ജ്, സംവിധായകന്‍ പ്രമോദ് പപ്പന്‍ തുടങ്ങിയവരുടെ സഹായതോടെയാണ് വീട് വെച്ച് നല്‍കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.11 ലക്ഷം രൂപ ചിലവില്‍ 550 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഒ.കെ.ശ്യാം പ്രസാദ്, പി.കെ.രാജേഷ്, ഷിജിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.