നാല്ചക്ര ഓട്ടോയില്‍ സുഖപ്രസവം
ആദിവാസി യുവതിക്ക് നാല് ചക്ര ഓട്ടോയില്‍ സുഖപ്രസവം. പ്രസവിച്ചത് തിരുനെല്ലി അപ്പപ്പാറ ചെമ്പക്കൊല്ലികാട്ട് നായ്ക്കകോളനിയിലെ സത്യന്റെ ഭാര്യ പുഷ്പ(39).ഇന്ന് ഉച്ചക്ക് 12 ഓടെ കാട്ടിക്കുളം 54 ല്‍ വെച്ചാണ് പുഷ്പ വാഹനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഓട്ടോ ഡ്രൈവറുടെയും ആശാ വര്‍ക്കര്‍മാരുടെയും മനോധൈര്യം കൊണ്ട് പുഷ്പയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സുഖമായി കഴിയുന്നു.
പുഷ്പയുടെ മൂന്നാമത്തെ പ്രസവം അതും നാല് ചക്ര ഓട്ടോറിക്ഷയില്‍.ഗര്‍ഭിണിയായിരിക്കെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകളള്‍ കൃത്യ സമയത്ത് കഴിച്ച യുവതി ഡോക്ടര്‍മാരുടെ കണക്ക് പ്രകാരം അടുത്ത മാസമാണ് പ്രസവിക്കേണ്ടത്. പക്ഷെ ഇന്ന് ഉച്ചയോടെ പ്രസവ വേദന അനുഭവപ്പെട്ടതോടെ പ്രദേശവാസി കൂടിയായ അമ്പാട്ട് ജോമോന്റെ നാല് ചക്ര ഓട്ടോയില്‍ നേരെ ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു ഒപ്പം അമ്മ അമ്മിണിയും സഹോദരി ധന്യയും ആശാ വര്‍ക്കര്‍മാരായ വത്സയും മോളിയും. കാട്ടിക്കുളം 54 ല്‍ എത്തിയപ്പോള്‍ കലശമായ വേദനയുണ്ടായപ്പോള്‍ ജോമോന്‍ ഓട്ടോ സൈഡാക്കി നിര്‍ത്തി പ്രസവത്തിനുള്ള അവസരമൊരുക്കി കൊടുത്തു. തുടര്‍ന്ന് നേരെ ജില്ലാ ആശുപത്രിയിലേക്ക്. ഇത് രണ്ടാം തവണയാണ് ജോമോന്റെ വാഹനത്തില്‍ പ്രസവം നടക്കുന്നത്. ആദ്യം ജീപ്പിലായിരുന്നുവെങ്കില്‍ ഇത്തവണ നാല് ചക്ര ഓട്ടോയിലായി എന്നു മാത്രം. എന്തായാലും ഇവരുടെ മനോധൈര്യം പുഷ്പയുടെയുടെയും കുഞ്ഞിന്റെയും ജീവനാണ് രക്ഷിച്ചത്.എന്തായാലും പുഷ്പയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സുഖമായി കഴിഞ്ഞു വരുന്നു.