പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് നാം പിന്മാറണം:പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും പ്രളയം വലിയൊരു പാഠമാണ് നമുക്ക് നല്‍കിയതെന്നും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ ഇതിന് കാരണമായിട്ടുണ്ടാകാമെന്നും ഇനിയെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് നാം പിന്മാറണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ദുരിതബാധിതര്‍ക്ക് അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അധ്യക്ഷയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ബീന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ സി മായിന്‍ ഹാജി. മംഗലശ്ശേരി നാരായണന്‍, കെ കെ ചന്ദ്രശേഖരന്‍. തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.