ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്തു
പ്രളയ പുനരധിവാസ പൊതുസേവന രംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന വാളാട്ടെ റസ്‌ക്യു ടീം അംഗങ്ങള്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്തു. വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ അനീഷ് പരമേശ്വരന്‍ ഉള്‍പ്പെട്ട 1999ലെ എംബിബിഎസ് ബാച്ചിലെ കാര്‍ഡിയോളജിസ്റ്റ് ഡാ ഷാജുദ്ധീന്‍ ആണ് ജാക്കറ്റ് സ്പോണ്‍സര്‍ ചെയ്തത്. ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മൈക്രോ ഹോസ്പിറ്റലിലാണ്. കൂടാതെ രണ്ടു എഞ്ചിന്‍ ബോട്ടുകളും നല്‍കാനുള്ള ശ്രമത്തിലാണ് ഇവര്‍. വാളാട് പിഎച്ച്സിലെ ഡോ അനീഷ് പരമേശ്വരന്റെ ശ്രമഫലമായാണ് ഇവ ലഭിച്ചത്.വിതരണം തവിഞ്ഞാല്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ജെ ഷജിത്, ഡോ അനീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.