വ്യാജ മദ്യത്തിന്റെ ഉത്പാദനം,ഉപഭോഗം,കടത്ത്,വില്‍പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി രൂപീകരിച്ച നിയമസഭ തല ജനകീയ കമ്മിറ്റിയുടെ മീറ്റിംഗ് ചേര്‍ന്നു.താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അധ്യക്ഷനായിരുന്നു.പ്രസ്തുത യോഗത്തില്‍ മാനന്തവാടി എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ.ഷാജി,മാനന്തവാടി റേഞ്ച് ഇന്‍സ്പെക്ടര്‍ ഷറഫുദ്ധീന്‍,മാനന്തവാടി തഹസീല്‍ദാര്‍ സുരേഷ് ബാബു,വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി,തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീറ്റ,ഇടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ്,നജുമുദ്ദീന്‍ മൂടാമ്പത്ത്,മാനന്തവാടി ടൗണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സി.ആര്‍ അനില്‍കുമാര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ്,ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ്,വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍,രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ നിലവില്‍ എക്‌സ്സൈസ് ഡിപ്പാര്‍ട്‌മെന്റിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും എന്നാല്‍ ഓണക്കാലത്തു വ്യാജ മദ്യത്തിന്റെയും,ലഹരി പദാര്‍ത്ഥങ്ങളുടെയും ഒഴുക്ക് തടയാന്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അഭിപ്രായപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.