വീട്ടിലും പരിസരത്തും പാമ്പിന്റെ ശല്യം രൂക്ഷം:കുടുംബം ഭീതിയില്‍
കെല്ലൂര്‍ കൊമ്മയാട് വേലൂര്‍ക്കരക്കുന്നിലെ വാണിയങ്കണ്ടി മൂസയും കുടുംബവുമാണ് പാമ്പിനെ ഭയന്ന് കഴിയുന്നത്.മൂസയും കുടുംബവും വീടിനുള്ളിലും പരിസരങ്ങളിലുമായി നിരവധി തവണ പാമ്പിനെ കണ്ടിരുന്നു.പല തവണ നാട്ടുകാരെ വിളിച്ചു കൂട്ടി പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ ദിവസം രാത്രിയില്‍ പാമ്പിനെ കാല് കൊണ്ട് ചവുട്ടിയതോടെ കുടുംബം കൂടുതല്‍ ഭീതിയിലായിരിക്കുകയാണ്. വനം വകുപ്പിനെ വിവരമറിയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല.രാത്രി സമയങ്ങളില്‍ ഉറങ്ങാതെ കാവലിരുന്നാണ് ഇവര്‍ വീട്ടില്‍ കഴിയുന്നത്.