ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
രണ്ടായിരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് തിരുനെല്ലി ഗ്രാമപഞ്ചായത്തും ട്രൈബല്‍വകുപ്പും.ഒന്നു മുതല്‍ എട്ട് വരെ വാര്‍ഡിലുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത.് പ്രളയ പശ്ചാത്തലത്തില്‍ പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യകിറ്റുകളാണ് കുടുംബങ്ങള്‍ക്ക് നല്‍കിയത്. മുന്‍പ് 1500 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കിയിരുന്നു.പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി വൈസ് പ്രസിഡണ്ട് പി വി ബാലകൃഷ്ണന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി നജിബുധീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.