പൊതുജനത്തെ വട്ടം കറക്കി ആരോഗ്യ ഇന്‍ഷൂറന്‍സ്
ആശുപത്രികളില്‍ അഡ്മിറ്റാവുന്ന രോഗികള്‍ക്ക് പോലും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാത്ത അവസ്ഥ.ഇന്‍ഷൂറന്‍സ് ചേര്‍ക്കല്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കിനും പുറമെ പെട്ടന്നുണ്ടാവുന്ന മിഷ്യന്‍ തകരാറും നിര്‍ത്തിവെക്കലുമെല്ലാം പൊതുജനത്തെ വലക്കുന്നതോടൊപ്പം ദുരിതവുമായി മാറുന്നു. ശരിയായ പ്ലാനിംഗ് ഇല്ലാതെയാണ് പല കേന്ദ്രങ്ങളിലും ഇന്‍ഷൂറന്‍സ് ചേര്‍ക്കലെന്നും ആരോപണം
സാധാരണകാര്‍ക്ക് ഏറെ പ്രയോജനകരമായതാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നാല്‍ ഇന്‍ഷൂറന്‍സ് ചേര്‍ക്കലും പുതുക്കലുമെല്ലാം പൊതുജനത്തിന് തീരാ ദുരിതമായി മാറിയിരിക്കയാണ്. സാധാരണ ഗതിയില്‍ ഒരു കുടുംബത്തിലെ കാര്‍ഡില്‍ എല്ലാം അംഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമായിരുന്നു എന്നാല്‍ ഇന്നിപ്പോള്‍ സ്ഥിതി മാറി ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമെ ആശുപത്രികളില്‍ ചികിത്സാ സഹായം ലഭിക്കുകയുള്ളു അത്തരത്തില്‍ ഒരോ അംഗങ്ങള്‍ക്കും കാര്‍ഡ് ഇല്ലാത്തതിനാല്‍ നൂറ് കണക്കിന് രോഗികളാണ് ആശുപത്രികളിലെത്തി കാര്‍ഡ് ഇല്ലാത്തതിനാല്‍ മടങ്ങിപോകുന്നത് .സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കാന്‍ പ്രത്യേക ഏജന്‍സിയെ ആണ് ഏല്‍പ്പിച്ചിട്ടുള്ളത് കുറ്റമറ്റ രീതിയില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താന്‍ ബദ്ധപ്പെട്ടവര്‍ മുതിര്‍ന്നാല്‍ സാധാരണ കാരന്റെ ദുരിതത്തിന് അറുതി വരും