ധന സഹായ വിതരണവും , ദുരിതാശ്വാസ കിറ്റ് വിതരണവും നടത്തി
പുത്തുമല ദുരന്ത ബാധിതര്‍ക്ക് പത്തനംത്തിട്ട പന്തളം കടക്കാട് മുസ്ലീം ജമാഅത്ത്, ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ് , ഇന്ത്യന്‍ യൂണിന്‍ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ധന സഹായ വിതരണവും , ദുരിതാശ്വാസ കിറ്റ് വിതരണവും നടത്തി. മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ ചടങ്ങ് സബ്ബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ , വസ്ത്രങ്ങള്‍, കിടക്കകള്‍ തുടങ്ങിയവയും ധനസഹായവുമാണ് നല്‍കിയത്. പിപിഎ കരീം, കെപി സുധാകരന്‍, ടി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.