സംസ്ഥാനത്തേക്കുള്ള കള്ളക്കടിത്തിന്റെ പ്രാധാനഇടനാഴിയായ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ സ്വന്തമായി വാഹനമോ-അത്യാധുനിക പരിശോധന സംവിധാനങ്ങളോ ഇല്ല. ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കാന്‍ കെട്ടിടംപോലും ഇല്ലാത്ത ഇവിടെ ജീവന്‍പണയംവെച്ചാണ് ജീവനക്കാര്‍ വാഹനപരിശോധനകളില്‍ ഏര്‍പ്പെടുന്നത്.സംസ്ഥാനത്തെ പ്രധാനചെക്ക്പോസ്റ്റുകളില്‍ ഒന്നായ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റാണ് അസൗകര്യങ്ങളാല്‍ വീര്‍പ്പ്മുട്ടുന്നത്. നിരന്തരമായി കളളപ്പണവും, സ്വര്‍ണ്ണവും, ലഹരിവസ്തുക്കളും പിടികൂടുന്ന ഇവിടെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും വാഹനമോ കെട്ടിടമോ ഇല്ലാതെയാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്. ദേശീയപാതയോരത്ത് താല്‍ക്കാലികമായി നിര്‍മ്മിച്ച ഷെഡ്ഡും ഇവിടെയെത്തിച്ച് കണ്ടെയിനറുമാണ് ഇവിടത്തെ ഓഫീസ്. സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മ്മിക്കണമെന്നും ഇവിടെ വാഹനലഭ്യമാക്കണമെന്നും ആവശ്യം നിരന്തരമായി ഉയരുന്നുണ്ടങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ഇതിനു പുറമെ വാഹന പരിശോധനക്കാവശ്യമായ സ്‌കാനറടക്കമുള്ള ഉപകരണങ്ങളു ഇവിടെയില്ല. പലപ്പോഴും ജീവന്‍പണയംവെച്ചാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്. കഴിഞ്ഞയാഴ്ച വാഹനപരിശോധനക്കിടെ എക്സൈസ് ഇന്‍സ്പെക്ടറെ ഇടിച്ചിട്ട് വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമവും നടന്നിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യത്തിന് സൗകര്യം ഇവിടഒരുക്കണമെന്നാണ് ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.