സ്ക്കൂൾ ബസ്സിന് പിന്നിൽ സ്ക്കൂട്ടർ ഇടിച്ച് യുവാവിന് പരുക്ക്

0

മാനന്തവാടി നൂർജഹാൻ ഫുട് വേർ ജീവനക്കാരനും തലപ്പുഴ തിണ്ടുമ്മൽ ലത്തീഫിന്റെ മകനുമായ അഫീദ് (20) നാണ് പരുക്കേറ്റത്.തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന്റെ പരിസരത്തു വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. മാനന്തവാടി കണിയാരം ഭാഗത്തേക്ക് വരികയായിരുന്ന സ്ക്കൂൾ ബസിന്റെ പുറകിലേക്ക് അതേ ദിശയിൽ പോകുകയായിരുന്ന സ്ക്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ക്കൂട്ടർ പകുതിയോളം ബസിന്റെ ബോഡി തകർത്ത് ഉള്ളിലേക്ക് കയറി. അഫീദിന്റെ തലയ്ക്കും വയറിനുമാണ് പരുക്കേറ്റത്. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച അഫീദിനെ സ്കാനിംഗിനും, എക്സ് റേയ്ക്കും വിധേയനാക്കിയിട്ടുണ്ട്. റിസൽട്ടിന്റെ അടിസ്ഥാനത്തിൽ റഫർ ചെയ്യണമോ വേണ്ടയോയെന്നുള്ള കാര്യം പരിഗണിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സ്ക്കൂട്ടറിന്റെ ഉടമയും സഹയാത്രികനുമായ മറ്റൊരു യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!