കാലം ഫാസ്റ്റ് ഫുഡ്ഡിലേക്ക് മാറുമ്പോഴും പഴമയുടെ രുചിക്കൂട്ടൊരുക്കി വീട്ടമ്മമാര്‍. അമ്പലവയല്‍ ഗവ. എല്‍. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ അമ്മമാരാണ് തൊടികളിലെ ഭക്ഷ്യയോഗ്യമായ 62 ഇനം ഇലകള്‍കൊണ്ട് 112 തരം വിഭവങ്ങള്‍ തയ്യാറാക്കിയത്.ഇതില്‍ തൊട്ടാവാടി മുതല്‍ വാഴയില വരെ ഉള്‍പ്പെടും. ഇതില്‍ 36 ഇനം ഇലകള്‍ കൊണ്ട് മാങ്കൊമ്പ് സ്വദേശിയായ റഷീന തയ്യാറാക്കിയ വിഭവങ്ങള്‍ ശ്രദ്ദേയമായി.
കാലത്തിനനുസരിച്ച് മനുഷ്യരുടെ ഭക്ഷണ രീതിക്കും മാറ്റം വന്നിട്ടുണ്ട്. എല്ലാവരും ഫാസ്റ്റ് ഫുഡ്ഡിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ നമ്മുടെ തൊടിയിലും പാടത്തുമൊക്കെ കാണുന്ന ഇലകള്‍ കൊണ്ട് രുചികൂട്ടുകള്‍ ഒരുക്കാമെന്ന് തെളിയിക്കുകയാണ് അമ്പലവയല്‍ ഗവ. എല്‍. പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍. തൊടിയില്‍ നിന്നും മറ്റും ശേഖരിച്ച ഭക്ഷ്യയോഗ്യമായ 62 ഇനം ഇലകള്‍കൊണ്ട് ഇവര്‍ 112 ഇനം വിഭവങ്ങളാണ് തയ്യാര്‍ ചെയ്തത്. ഇതില്‍ തൊട്ടാവാടി മുതല്‍ വാഴയില വരെ ഉള്‍പ്പെടും. ഇതില്‍ 36 ഇനം ഇലകള്‍ കൊണ്ട് മാങ്കൊമ്പ് സ്വദേശിയായ റഷീന തയ്യാറാക്കിയ വിഭവങ്ങള്‍ ശ്രദ്ദേയമായി. തൊട്ടാവാടി ചമ്മന്തി, ഉലുവയില കട്ലെറ്റ്, സെറില്ലം ഇല ഉപ്പേരി, സമ്പാര്‍ ഇല കട്ലെറ്റ്, ചീരപുട്ട്, കീഴാര്‍ നെല്ലി പായസം, മുരിങ്ങയില പായസം, മുരിങ്ങ ഇല ജൂസ്, കറ്റാര്‍വാഴ ജൂസ്, ചീര പായസം, പ്ലാവില ഉപ്പേരി, പയര്‍ ഇല സോസ്, മുരിങ്ങ ഇല വട്ടയപ്പം, ചേമ്പിന്റെ ഇലയട തുടങ്ങിയ നാവില്‍ രുചിയേറ്റുന്ന വിഭവങ്ങളാണ് അമ്മമാര്‍ പാചകം ചെയ്തത്.
പഴമക്കാരുടെ ഭക്ഷണ രീതികള്‍ പുതുതലമുറക്കു പരിചയപ്പെടുത്തുക, കൃഷിയിടങ്ങളിലെ ഭക്ഷ്യയോഗ്യമായി ഇലകള്‍കൂടി കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 60 വീട്ടമ്മമാരാണ് പങ്കെടുത്തത്. പരിപാടിയോടൊപ്പം 85 ഇനം ഇലചെടികളും പ്രദര്‍ശിപ്പിച്ചു.
രുചിക്കൂട്ട് പരിപാടി പി. റ്റി. എ പ്രസിഡണ്ട് വിനോദ് ഉദ്ഘാടനം ചെയ്തു. എച്ച്. എം ഗ്രേസി, വി. എം ജാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.