ശ്രീകൃഷ്ണ ജയന്തി: ശോഭ യാത്ര സംഘടിപ്പിച്ചു
വാളാട് വിവേകാനന്ദ ബാലഗോകുലത്തിന്റെയും, എടത്തന പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു ശോഭ യാത്ര സംഘടിപ്പിച്ചു. എടത്തനയില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ടൗണില്‍ പ്രവേശിച്ചു കുരിക്കിനാല്‍ ദേവി ക്ഷേത്രത്തില്‍ സമാപിച്ചു. പ്രളയ ദുരിതത്തില്‍ പങ്കു ചേര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയിരുന്നു,. വേഷഭൂഷാതികളോടെ കുട്ടികളെ അണിയിച്ചൊരുക്കി രാമ കൃഷ്ണ നാമാര്‍ച്ചന യോടെ ആയിരുന്നു ഘോഷ യാത്ര. രാമകൃഷ്ണന്‍.വീരഭദ്രന്‍, സുധീഷ്,സതീഷ് ബാബു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.