പ്രളയത്തിന് ശേഷം വെള്ളം ഉള്‍വലിയുന്നു
പ്രളയത്തിന് ശേഷം ജില്ലയിലെ മിക്കയിടങ്ങളിലും വെള്ളം പൊടുന്നനെ ഉള്‍വലിയുന്ന പ്രതിഭാസമാണ് കണ്ടുവരുന്നത്.പുഴകള്‍, തോടുകള്‍, കുളങ്ങള്‍ കിണറുകള്‍ തുടങ്ങി ഒട്ടുമിക്ക ജല സ്രോതസുകളിലും വെള്ളം അസാധരണമായി താഴുകയാണ്. പ്രളയത്തില്‍ പൊറുതിമുട്ടിയവര്‍ വെള്ളം താഴ്ന്നത് കാണുമ്പോള്‍ആശങ്കപ്പെടുകയാണ്. അതിതീവ്രമയും വെള്ളപ്പൊക്കവും പുഴയുടെ തടങ്ങളിലും മറ്റും ഉണ്ടാക്കിയ മാറ്റങ്ങളാണ് വെള്ളം വേഗത്തില്‍ ഒഴുകി ഒലിച്ച് പോകാന്‍ പ്രധാനകാരണമായി പറയുന്നത്.ഭൂഗര്‍ഭ ജലത്തെ ഉള്‍കൊള്ളുന്ന ശിലകളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളും ഭൗമാന്തര്‍ഭാഗത്തെ വ്യതിയാനങ്ങളും ഈ പ്രതിഭാസത്തിന് മറ്റൊരു കാരണമായി പറയുന്നു.പുഴയിലേയും, തോടുകളിലേയും വെള്ളം താഴുന്നതോടെ കിണറുകളിലേയും മറ്റ് ജലസംഭരണികളിലെയും വെള്ളം കുറയുന്നത് ജലക്ഷാമം രൂക്ഷമാകാന്‍ കാരണമാകുമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം അധികൃതര്‍ പറയുന്നു