പ്രളയത്തില്‍ ജില്ലയില്‍ വാഴ കര്‍ഷകര്‍ ഉണ്ടായത് കനത്ത നാശനഷ്ടം.കൃഷിയിടങ്ങളില്‍ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതോടെ വാഴ കൃഷി വ്യാപകമായി നശിച്ചു. വിലയിടിവിന് പിന്നാലെ കൃഷിയും നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വാഴ കര്‍ഷകര്‍. പൊഴുതന ,കോട്ടത്തറ, പടിഞ്ഞാറത്തറ ,പനമരം തുടങ്ങിയ പഞ്ചായത്തുകളിലാണ് ഏറ്റവുമധികം വാഴ കൃഷി നശിച്ചത്.നേന്ത്രവാഴ കുലയുടെ വിലയിടിവിന് പിന്നാലെയാണ് വ്യാപകമായ കൃഷി നാശം സംഭവിച്ചത്. ബാങ്കില്‍ നിന്നും മറ്റും വായ്പയെടുത്ത് കൃഷി ആരംഭിച്ച കര്‍ഷകര്‍ക്ക് കൃഷിയുടെ ആരംഭത്തില്‍ തന്നെ തിരിച്ചടി കിട്ടി. ദിവസങ്ങളോളം വെള്ളം കെട്ടിനിന്ന് വയലുകളില്‍ വാഴ തൈകള്‍ അഴുകി നശിച്ചു. ഇതോടെ കൃഷി പൂര്‍ണമായും പരാജയപെടുമെന്ന് ഉറപ്പായി. ജില്ലയിലെ ഭൂരിഭാഗം പ്രളയബാധിത പ്രദേശങ്ങളിലെയും അവസ്ഥ ഇതാണ്. വ്യത്യസ്ത വലിപ്പത്തിലുള്ള വാഴകളാണ് അഴുകി നശിച്ചിരിക്കുന്നത്. കുലച്ച വാഴകളും വ്യാപകമായി നശിച്ചിട്ടുണ്ട്. ഓണത്തിന് വിളവെടുക്കാന്‍ കഴിയുന്ന രീതിയില്‍ കൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷകളെല്ലാം തല്ലി കെടുത്തുന്ന തരത്തിലാണ് പ്രളയം നാശനഷ്ടം വരുത്തിയത്. നേന്ത്രവാഴ കുലയുടെ വിലയിടിവിന് പിന്നാലെയാണ് വ്യാപകമായ കൃഷി നാശം സംഭവിച്ചത്. വയലുകള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനാല്‍ കൃഷിനാശത്തിന് ധന സഹായം പോലും ലഭിക്കുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.