ബണ്ട് തകര്‍ന്ന് നെല്‍കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി
പനമരം മാത്തൂര്‍ വയലിലാണ് തോടിനോടനുബന്ധിച്ച ബണ്ട് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. മണ്ണും മണലും വയലില്‍ അടിഞ്ഞതിനാല്‍ ഞാറുകള്‍ പറിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ലക്ഷങ്ങളാണ് നഷ്ടം സംഭവിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. വയലുകള്‍ പാട്ടത്തിനെടുത്താണ് ഈ ഭാഗത്ത് ഭൂരിഭാഗം കര്‍ഷകരും കൃഷി ചെയ്യുന്നത്. തകര്‍ന്ന ബണ്ട് ഹിറ്റാച്ചി കൊണ്ട് പുന:സ്ഥാപിക്കുകയും വയലില്‍ അടിഞ്ഞ മണല്‍ നീക്കുന്നതിനുള്ള നടപടികളും ആരഭിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ശക്തമായ മഴ പെയ്താല്‍ ബണ്ട് വീണ്ടും തകരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.