സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള അപവാദ പ്രചരണം: വൈദികനെതിരെയും, മഠം അധികൃതര്‍ക്കെതിരെയും കേസെടുത്തു.
മാനന്തവാടി രൂപതാ പി.ആര്‍.ഒ സംഘാംഗമായ ഫാ.നോബിള്‍ പാറക്കലിനെതിരെയും എഫ്.സി.സി സഭാ നേതൃത്വത്തിലെയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയുമാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും, മാനഹാനി വരുത്തിയതിനുമെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരെ അപവാദ പ്രചരണം നടത്താന്‍ സഭ ശ്രമിക്കുന്നുവെന്നുവെന്നാരോപിച്ച് സി.ലൂസി ഇന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.ചില ക്രൈസ്തവ സംഘടന ഭാരവാഹികള്‍ ഫാദര്‍ നോബിളിനെതിരെ നടപടി ആവശ്യപ്പെട്ട് മാനന്തവാടി ബിഷപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.