വയലുകള്‍ വിണ്ടുകീറിയ സംഭവം; പഞ്ചായത്തധികൃതരും കൃഷി ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു
വെള്ളമുണ്ട പുളിഞ്ഞാലില്‍ വയലുകള്‍ വിണ്ടുകീറിയ സംഭവം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കൃഷി ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു. ജില്ലയില്‍ എത്തുന്ന വിദഗ്ധ സംഘത്തോട് ഈ പ്രദേശം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി പറഞ്ഞു.മഴമാറി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും വയല്‍ വിണ്ടുകീറിയ സംഭവം വയനാട് വിഷന്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.ശക്തമായ മഴയില്‍ വെള്ളം കയറിയ പ്രദേശത്ത് മഴ മാറി രണ്ടുദിവസം കഴിഞ്ഞതോടെ വയലുകള്‍ വിണ്ടുകീറുകയും വയലില്‍ കൃഷി ഇറക്കാന്‍ സാഹചര്യവുമുണ്ടായി. ഇത് കഴിഞ്ഞദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി,കൃഷി ഓഫീസര്‍ ശരണ്യ, വാര്‍ഡ് അംഗം വിഎസ്‌കെ തങ്ങള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചത്. അഞ്ചേക്കര്‍ ഉള്ള പാടത്ത് രണ്ടേക്കറോളം ഭാഗം കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. അടുത്ത ദിവസങ്ങളില്‍ ജില്ലയില്‍ എത്തുന്ന വിദഗ്ധ സംഘത്തോട് ഈ പ്രദേശം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി പറഞ്ഞു.കാലാവസ്ഥാവ്യതിയാനം ആണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും.ഈ സംഭവത്തെപ്പറ്റി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കൃഷിഓഫീസറും വ്യക്തമാക്കി.