പുനരധിവാസം;തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം

0

കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പി ക്കുന്നതിന് വാസയോഗ്യമായ ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലയുടെ ചുമതലയുളള മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും ഭൂമിയും നഷ്ടപ്പെട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരെ അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഒരാഴ്ച്ചകകം ഭൂമി സംബന്ധമായ വിവരങ്ങള്‍ അറിയിക്കണം. അതുവരെ ഇവര്‍ക്ക് താല്‍ക്കാലിക സൗകര്യമൊരുക്കുന്നതിന് പഞ്ചായത്ത് നിയന്ത്രണത്തിലുളള കെട്ടിടങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. തീരെ നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ വാടകയ്ക്ക് കെട്ടിടമെടുക്കേണ്ടതുളളുവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!