മണ്ണിടിച്ചിലും വെളളപൊക്കവും രൂക്ഷമായ സ്ഥലങ്ങള്‍ വാസയോഗ്യമാണോ എന്ന് പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘങ്ങള്‍ ബുധനാഴ്ച്ച ജില്ലയിലെത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു.പത്തോളം സംഘങ്ങളാണ് ജില്ലയിലെത്തുന്നത്. ഇവര്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം കണ്ടെത്തിയാല്‍ ധനസഹായം ഒരാഴ്ച്ചകകം നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പുനരധിവസത്തിനായി ഭൂമി കണ്ടെത്തുമ്പോള്‍ കഴിവതും അതത് പഞ്ചായത്തില്‍ തന്നെ മുന്‍ഗണന നല്‍കണമെന്ന് സി.കെ ശശീന്ദ്രന്‍ എ.എല്‍.എ പറഞ്ഞു. സ്ഥിരമായി മാറ്റി പാര്‍പ്പിക്കേണ്ടി വരുന്നവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ സഹായം അനര്‍ഹരുടെ കൈകളില്‍ എത്താതിരിക്കുന്നതിനുളള ജാഗ്രത പുലര്‍ത്തണമെന്ന് ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, നഗരസഭാ ചെയര്‍പേഴ്സണ്‍മാരായ സനിതാ ജഗദീഷ്, വി.ആര്‍ പ്രവിജ്, കളക്ട്രേറ്റ് ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍ തുടങ്ങിയവരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.