കര്‍ഷക മാര്‍ച്ച് ഓഗസ്റ്റ് 22ന്

0

ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ച് 22ന്. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ കൃഷിനശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തടക്കമുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.2018ല്‍ ഉണ്ടായ പ്രളയത്തില്‍ ജില്ലയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് കര്‍ഷകമാര്‍ച്ച് നടത്തുന്നത്. പ്രളയക്കെടുതിയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ട തുകയില്‍ 49 ശതമാനം തുകയും ഇതുവരെ വിതരണം ചെയ്തിട്ടില്ല. മറ്റ് ജില്ലകളില്‍ ഇതു പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടുമുണ്ട്. 2014-15 വര്‍ഷത്തെ അതിവര്‍ഷത്തെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇതിനുപുറമെ പ്രധാന മന്ത്രിയുട കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഗുണവും എല്ലാ കര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കൃഷിവകു്പ്പില്‍ നിന്നും എഫ് ആര്‍ എഫ് ജില്ലാ സെക്രട്ടറി എ. സി തോമസ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് 22ന് രാവിലെ 10മണിക്ക് ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!