ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കും കെ കെ ശൈലജ ടീച്ചര്‍

0

പ്രളയ ദുരിതത്തെ ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നുും മന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പതാക ഉയര്‍ത്തിയതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.കാലവര്‍ഷ കെടുതികള്‍ കണക്കിലെടുത്ത് പ്രൗഡി ഒട്ടും കുറക്കാതെ ലളിതമായ ചടങ്ങുകളോടെയായിരുന്നു കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നത്. പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. മതേതരത്വവും ജനാധിപത്യവും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കുമ്പോള്‍ മാത്രമെ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകു എന്ന് മന്ത്രി പറഞ്ഞു. മതപരമായ വിശ്വാസം എല്ലാവരുടേയും സ്വതന്ത്ര്യമാണ് അവര്‍ക്കതിനുള്ള അവസരം ലഭിക്കണം. അശാന്തിയുടെ നാളുകള്‍ നമ്മുടെ രാജ്യത്ത് ഇല്ലാതാകണമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിലും ഉരുള്‍പൊട്ടലുകളിലും നാശനഷ്ടം നേരിട്ടവരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം. സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് പരമാവധി സഹായങ്ങള്‍ ചെയ്യണം. പ്രയാസപെടുന്നവരുടെ കണ്ണീരൊപ്പാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നവരെ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും നടന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു. എം എല്‍ എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ .അജയകുമാര്‍, പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!