തെരച്ചില്‍ ഏഴാം ദിനം സ്‌നീഫര്‍ നായകളും സഹായത്തിന്

0

പുത്തുമല ദുരന്തഭൂമിയില്‍ തെരച്ചില്‍ ഏഴാം ദിനമായ ഇന്നും കാലത്ത് തുടങ്ങി. തിരച്ചിലിന് എര്‍ണാകുളത്തു നിന്നെത്തിയ സ്‌നീഫര്‍ നായകളും. അടിഞ്ഞുകൂടിയ മണ്ണും ചെളിയും മരത്തടികളും പാറക്കല്ലുകളും തിരച്ചില്‍ ദുഷ്‌ക്കരമാക്കുന്നു.പുത്തുമല ദുരന്ത ഭൂമിയില്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായി ഇന്ന് കാലത്ത് പുനരാംഭിച്ചു. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലുള്ള പതിവു സംഘങ്ങള്‍ക്കു പുറമെ എറണാകുളത്തു നിന്നെത്തിയ സ്‌നീഫര്‍ ഡോഗുകളുടെ സംഘവും ഇന്ന് തെരച്ചിലില്‍ പങ്കെടുക്കുന്നു. വെള്ളത്തിന്റെ ദിശ,മണ്ണിന്റെ കിടപ്പ്, എന്നിവ മനസിലാക്കി തയ്യാറാക്കിയ മാപ്പ് ഉപയോഗിച്ച് സ്ഥാനം നിര്‍ണയിക്കുന്ന സംഘവും പുത്തുമലയില്‍ തെരച്ചില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായവര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള പത്ത് സ്ഥലങ്ങളാണ് അടയാളപ്പെടുത്തിയത്. പി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ജോലികള്‍ നിര്‍വഹിക്കുന്നത്. പ്രകാശനും സംഘവും തയ്യാറാക്കിയ ഭൂപടം തിരച്ചിലിന് ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്. പുത്തുമല,പച്ചക്കാട്, ഭാഗങ്ങളില്‍ 50 ശതമാനം മണ്ണ് നീക്കി പരിശോധന ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍, വകുപ്പ് ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ തുടങ്ങിയവര്‍ ഇന്നും കാലത്ത് പുത്തുമല സന്ദര്‍ശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!