സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി കാരണം പ്രയാസമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ പത്ത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. സര്‍ക്കാറും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനും ജമാഅത്തെ ഇസ്ലാമി കേരള അമീറുമായ എം. ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി, പുതിയ വീടുകളുടെ നിര്‍മാണം, സ്വയം തൊഴില്‍ പദ്ധതി, തൊഴിലുപകരണങ്ങളുടെ വിതരണം, വളര്‍ത്തു മൃഗങ്ങളെ നല്‍കല്‍, സംരഭകത്വ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ടാവും. ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ കാരണം ശാസ്ത്രീയമായി കണ്ടെത്തി സാധ്യമാകുന്ന പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം സര്‍ക്കാറിനോടാവശ്യപ്പെട്ടു. വയനാട് ജില്ലയിലെ ദുരിതമേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളും അബ്ദുല്‍ അസീസ് സന്ദര്‍ശിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.