കനത്തമഴയില്‍ ജലസേചന പദ്ധതിയുടെ കനാലുകള്‍ തകര്‍ന്ന് ഹെക്ടര്‍കണക്കിന് നെല്‍കൃഷി നശിച്ചു. കല്ലൂര്‍, നന്മേനികുന്ന്, ചോയിമൂല പാടശേഖരങ്ങളിലാണ് കനാലുകള്‍ തകര്‍ന്ന് വെള്ളത്തോടൊപ്പം മണലും മണ്ണും കയറി നെല്‍കൃഷി നശിച്ചത്. ഈ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന മണ്ണൂര്‍കുന്ന അണക്കെട്ടില്‍ നിന്നുള്ള കനാലുകള്‍ തകര്‍ന്നാണ് ഹെക്ടര്‍ കണക്കിന് കൃഷിനശിച്ചത്. മഴവെള്ളം ശക്തമായി എത്തിയതോടെ കനാലുകള്‍ വിവിധയിടങ്ങിള്‍ തകര്‍ന്നു. ഇതുവഴി വെള്ളം പാടങ്ങളിലേക്ക് ഇരച്ചുകയറുകയിരുന്നു. ഇത്തരത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും സഹായ ഉണ്ടാവണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.