എലിപ്പനി ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്ന് ഡി.എം.ഒ.ആര്‍.രേണുക. ജില്ലയിലെ ക്യാമ്പുകളില്‍ കഴിയുന്ന 14500 പേര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയതായും ഡി.എം.ഒ.വീടുകളിലടക്കം ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ പ്രതിരോധ വാക്‌സിന്‍ നിര്‍ബദ്ധമായി കഴിക്കണമെന്നും ഡി.എം.ഒ അറിയിച്ചു
പ്രളയത്തില്‍ വെള്ളത്തില്‍ കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിയെങ്കിലും എലിപ്പനി, മഞ്ഞപിത്തം എന്നിവക്ക് സാധ്യത ഉള്ളതിനാല്‍ പൊതു സമൂഹവും വെള്ളമിറങ്ങിയ വീടുകളില്‍ പ്രവേശിക്കുന്നവരും വളരെയധികം ജാഗ്രത പാലിക്കണം. പച്ച വെള്ളം ഒഴിവാക്കി നിര്‍ബന്ധമായും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാന്‍ പാടുള്ളൂ. വെള്ളം കയറിയ വീടുകളില്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവര്‍ നിര്‍ബദ്ധമായും പ്രതിരോധ വാക്‌സിന്‍ കഴിച്ചിരിക്കണം. എലി പനിക്കെതിരെ ആരോഗ്യ വകുപ്പ് കിണറുകളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ജില്ലയിലുടനീളം നടന്നു വരുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്ന 511 പേര്‍ക്ക് ഇതുവരെ പനി ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഇതിനകം തന്നെ മരുന്നുകള്‍ നല്‍കി കഴിഞ്ഞു.ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍.രേണുക പറഞ്ഞു.ജില്ലയിലെ ഉയര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അവലോകന യോഗങ്ങള്‍ എല്ലാ ദിവസവും ഡി.എം.ഒ.യുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.