പ്രളയത്തിന്റെ മറവില്‍ അറവുമാലിന്യം പഞ്ചായത്ത് ഗ്രൗണ്ടില്‍ തള്ളി 

0

കൊമ്മയാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിന്റെ കിണറിനോട് ചേര്‍ന്ന് പ്രളയത്തിന്റെ മറവില്‍ കന്നുകാലികളുടെ മാംസാവശിഷ്ടങ്ങള്‍ കൊണ്ടുവന്നു തള്ളി. സ്‌കൂളിലെ വെള്ളം അറവു മലിന്യംകൊണ്ട് ഉപയോഗശൂന്യമാണ്. കഴിഞ്ഞ ദിവസമാണ് സാമൂഹ്യ വിരുദ്ധര്‍ വെള്ളം കെട്ടിക്കിടന്ന സ്റ്റേഡിയംമലിനപ്പെടുത്തിയത്. വെള്ളം ഇറങ്ങിയതോടെ അസഹ്യമായ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ചീഞ്ഞളിഞ്ഞ മാലിന്യം കണ്ടെത്തിയത്. .ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. മാംസം തളളിയവരെ കണ്ടെത്താനായി നാട്ടുകാര്‍ സമീപത്തെ സിസിടിവിപരിശോധിച്ചുവരികയാണ്.ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!