വ്യക്ക രോഗികള്‍ക്ക് കൈതാങ്ങായ് ജില്ലാ പഞ്ചായത്തിന്റെ ജീവനം
ജില്ലാ ആശുപത്രിയിലെത്തുന്ന വ്യക്കരോഗികള്‍ക്ക് മരുന്ന് വാങ്ങാനായി ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ജില്ലാ ആശുപത്രിക്ക് കൈമാറി. ഒപ്പം പഞ്ചായത്തുകളുടെ താലൂക്ക് തല ധനസമാഹരണവും നടന്നു. ജില്ലാ ആശുപത്രിയില്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.ജില്ലാ ആശുപത്രിയിലെത്തുന്ന ഡയാലീസിസ് രോഗികള്‍ക്കടക്കം പദ്ധതിയുടെ ആശ്വാസം ലഭിക്കും.ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി ആശുപത്രി സൂപ്രണ്ട് ഡോ.സുജാതക്ക് ഫണ്ട് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തുകളുടെ ധനസമാഹരണവും ചടങ്ങില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.മിനി, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ,പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ജിതേഷ്, ആര്‍.എം.ഒ.ഡോ.അബ്ദുള്‍ റഹ്മാന്‍ കപൂര്‍, എച്ച്.എം.സി.അംഗങ്ങളായ കൈപ്പാണി ഇബ്രാഹീം, അബ്ദുദുള്ള കേളോത്ത്, ഏച്ചോം ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.