ശക്തമായ കാറ്റിലും മഴയിലും വാളാടും സമീപപ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍
കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വാളാടും സമീപപ്രദേശങ്ങളിലും ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. വാളാട് കോറോം റോഡില്‍ പാറക്കെട്ടിനു സമീപം മണ്ണിടിഞ്ഞു റോഡിലേക്ക് വീണ് വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇതു വഴി പുലര്‍ച്ചെ പോകേണ്ട കെഎസ്ആര്‍ടിസി ബസ് അടക്കം വാഹനങ്ങള്‍ ഹൈസ്‌കൂള്‍ റോഡ് വഴി തിരിച്ചു വിട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.