മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മൈലാഞ്ചി ഇടല്‍ മത്സരം കരണിയില്‍ സംഘടിപ്പിച്ചു. ജില്ലയില്‍ നിന്നും തിരെഞ്ഞെടുത്ത 50 ടീം അംഗങ്ങളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത് . വയനാട് ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ് ടി.ബി നസീമ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് ഉഷാ തമ്പി വിജയിക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പ്രസിണ്ടന്റ് കുഞ്ഞായിഷ, ജയന്തിരാജന്‍, അബ്ദുള്‍ ഭാസിത്ത് ഫറൂഖ് ,യാസിര്‍ മീനങ്ങാടി, കാട്ടി ഗഫൂര്‍, അയമു പി, ഷെമീര്‍ പി അബ്ദു പി, ഹമീദ് എ പി, ജാസ്മീര്‍ പി, റിന്‍ഷാദ് പി, ഹന്നത്ത് പി ,വാഹിദ് പി, ഫാഹിദ് പി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രോഗ്രം ഡയറക്ടര്‍ ഇര്‍ഷാദ് പി സ്വാഗതവും ആഷിഖ് പി ആര്‍ നന്ദിയും പറഞ്ഞു