ലാസ്റ്റ് ഗ്രേഡ് സര്‍വന്‍സ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.

0

എസ് കെ എം ജെ സ്‌കൂള്‍ പരിസരത്തുനിന്നും പ്രകടനമായാണ് ഉദ്യോഗാര്‍ത്ഥികള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് എല്‍ ജി എസ് റാങ്ക് പട്ടികയില്‍ നിന്നും 68 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. 1780 പേരെ ഉള്‍പ്പെടുത്തി 2018 ജൂണ്‍ 30 നാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ മൂന്നര ശതമാനം പേര്‍ക്ക് മാത്രമാണ് ഒരുവര്‍ഷത്തിനിടെ നിയമനം ലഭിച്ചത്. നിയമനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കും ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും പലതവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ നിയമനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി രംഗത്തിറങ്ങാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!