വാര്‍ത്താലാപ് ഓഗസ്റ്റ് 7ന്
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാധ്യമ വിഭാഗം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചി ഓഫീസ് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി (വാര്‍ത്താലാപ്) സംഘടിപ്പിക്കുന്നു. മാനന്തവാടി ബ്രഹ്മഗിരി ഹോട്ടലില്‍ ഓഗസ്റ്റ് 7ന് മാനന്തവാടി സബ് കളക്ടര്‍ എന്‍. എസ്. കെ. ഉമേഷ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ അധ്യക്ഷനായിരിക്കും. റിപ്പോര്‍ട്ടിങ്ങിലെ നൂതന പ്രവണതകള്‍, ആരോഗ്യരക്ഷയില്‍ പത്രപ്രവര്‍ത്തകരുടെ പങ്ക്, ഡിജിറ്റല്‍ ഇന്ത്യ വെല്ലുവിളികള്‍, പ്രതീക്ഷകള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. മാനന്തവാടി, പനമരം, കല്‍പറ്റ, ബത്തേരി, പുല്‍പ്പള്ളി മേഖലകളില്‍ നിന്നുള്ള അറുപതോളം മാധ്യമപ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകരും കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആവിഷ്‌ക്കരിക്കുന്ന പ്രത്യേക പരിപാടിയാണ് വാര്‍ത്താലാപ്.