ഡിവൈഎഫ്‌ഐ യൂത്ത് സ്ട്രീറ്റ് യുവജന കൂട്ടായ്മ ആഗസ്റ്റ് 15ന്
വര്‍ഗീയത വേണ്ട ജോലിമതി എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി യൂത്ത് സ്ട്രീറ്റ് യുവജന കൂട്ടായ്മ സംഘടിപ്പിക്കും. യൂത്ത് സ്ട്രീറ്റിന്റെ പ്രചാരണത്തിനായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവജന ജാഥ മാനന്തവാടിയില്‍ സമാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയ പ്രചാരണങ്ങള്‍ക്കുമെതിരെയാണ് യൂത്ത് സ്ട്രീറ്റ്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം നയിക്കുന്ന വടക്കന്‍മേഖലാ ജാഥ ശനിയാഴ്ച വയനാട്ടില്‍ പര്യടനത്തിനെത്തിയത്. കോഴിക്കോട്ടെ പര്യടനം പൂര്‍ത്തിയാക്കി വയനാട്ടില്‍ പ്രവേശിപ്പിച്ച ജാഥയ്ക്ക് കൈത്തിരിയില്‍ സ്വീകരണം നല്‍കി. സി കെ ശശീന്ദ്രന്‍ എംഎല്‍എ,ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്,സെക്രട്ടറി കെ റഫീഖ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.കല്‍പ്പറ്റ, ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സ്വീകരണത്തിന് ശേഷം മാനന്തവാടിയില്‍ പര്യടനം സമാപിച്ചു. മാനന്തവാടിയില്‍ സമാപന സമ്മേളനത്തില്‍ ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷനായിരുന്നു.