സൂചന സമരം

0

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഐ എന്‍ ടി യു സി ഡ്രൈവേഴ്‌സ് യൂണിയന്‍ ടി ഡി എഫ് മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തില്‍ മാനന്തവാടി ഡിപ്പോക്ക് മുന്നില്‍ സൂചന സമരം സംഘടിപ്പിച്ചു. അന്‍വര്‍ സാദിഖ്, സി സി പ്രിന്‍സ്, ഗോവിന്ദന്‍ എ ബ്രാന്തിരി, സി ഇ ഷാജി, അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.പ്രശ്‌നനത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!