ഓള്‍ കേരളാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കളക്ട്രറേറ്റ് ധര്‍ണ 7ന്

0

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, റേഷന്‍ കടയിലെ ത്രാസും ഇ-പോസ് മെഷിനും ബന്ധിപ്പിക്കുന്നതിന് മുമ്പ് എന്‍.എഫ്.എസ്.എ. വാതില്‍പ്പടി വിതരണത്തിന് കൊണ്ടുവരുന്ന ത്രാസും ഇ-പോസ് മെഷിനും തമ്മില്‍ ബന്ധിപ്പിച്ച് തൂക്ക കൃത്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരളാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ.) ഏഴിന് കളക്ട്രറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 11-ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞബ്ദുള്ള, മാനന്തവാടി താലൂക്ക് സെക്രട്ടറി എം. ഷറഫുദ്ദീന്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.ഷാജി, സി.കെ.ശ്രീധരന്‍, കെ.ജി.രാമകൃഷണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!