പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി കര്‍മ്മങ്ങള്‍ നടന്നത് മഴയില്ലാതെ. ഒരുപതിറ്റാണ്ടിനിടെയാണ് മഴയില്ലാതെ വാവുബലി കര്‍മ്മങ്ങള്‍ നടന്നത്. മഴമാറി നിന്നത് ഭക്തര്‍ക്കും ഏറെ ആശ്വാസമായി.ബലി തര്‍പ്പണ കര്‍മ്മങ്ങള്‍ ആരംഭിച്ച രാവിലെ മുതല്‍ കര്‍മ്മങ്ങള്‍ സമാപിച്ച ഉച്ചവരെ ഇവിടെ മഴപെയ്തില്ല. മഴപെയ്യാത്തത് കാരണം പൊന്‍കുഴി പുഴയില്‍ വെളളം കുറയാനും കാരണമായി. ഇത് ഫയര്‍ഫോഴ്സിനും പൊലീസിനും ഏറെ ആശ്വസമായി. മുന്‍വര്‍ഷങ്ങളില് പുഴയില്‍ വെള്ളം ഉര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഏറെ പണിപ്പെട്ടാണ് ഭക്തരുടെ സുരക്ഷ ഒരുക്കിയിരുന്നത്.