പിതൃതര്‍പ്പണം നടത്തിയത് ആയിരങ്ങള്‍

0

പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തിയത് ആയിരങ്ങള്‍. പുലര്‍ച്ചെ 3.30ന് ആരംഭിച്ച ബലികര്‍മ്മങ്ങള്‍ ഉച്ചയോടെ സമാപിച്ചു.കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രംശാന്തി ഗിരീഷ് അയ്യര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബലികര്‍മ്മങ്ങള്‍ നടത്തുതിനായി ക്ഷേത്ര പരിസരത്ത് ഒരേ സമയം 500പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക ബലത്തറയും ഒരുക്കിയിരുന്നു. ബലികര്‍മ്മങ്ങള്‍ക്ക് എത്തിയവരുടെ സുരക്ഷമുന്‍നിര്‍ത്തി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ക്രോഡീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഫോറസ്റ്റ്, പോലീസ്, ഫയര്‍ റസ്‌ക്യു, ആരോഗ്യം, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ വകുപ്പുകളുടെ സഹായവും ഏതുസമയവും ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി രാവിലെ 4മണിമുതല്‍ ബത്തേരിയില്‍ നിന്നും പൊന്‍കുഴിയിലേക്ക് സര്‍വ്വീസും ഉണ്ടായിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട് എിവിടങ്ങളില്‍ നിന്നും നിരവധിപേര്‍ പിതൃതര്‍പ്പണം നടത്തുന്നതിന്നായി പൊന്‍കുഴിയിലെത്തിയിരുന്നു. ഉച്ചയോടെ ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയായി.

Leave A Reply

Your email address will not be published.

error: Content is protected !!