പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ മാടല്‍, ഇരിപ്പുട് മേഖലകളിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധി കളുടെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ പാളക്കൊല്ലിയില്‍ കര്‍ഷകകുട്ടായ്മയോഗം ചേര്‍ന്നു. മാസങ്ങളായി ആനശല്യം വര്‍ദ്ധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യോഗം. യോഗം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ അദ്ധ്യക്ഷ യായിരുന്നു. മുള്ളന്‍കൊല്ലി ട േമേരിസ് ഫൊറോന വികാരി ഫാ. ചാണ്ടി പുനക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി, ഷെല്‍ജന്‍ ചാലക്കല്‍, ജോസഫ് പെരുവേലി., ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശശിന്ദ്രന്‍’ എന്നിവര്‍ സംസാരിച്ചു.