വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

0

കേരളാ കര്‍ണാടക അതിര്‍ത്തിയിലെ പാറക്കടവ്, വണ്ടിക്കടവ്, മാടപ്പളളിക്കുന്ന്, കാപ്പിസെറ്റ്‌മേഖലകളിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ പാറക്കടവില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനി രാജന്‍, റീജ ജഗദേവന്‍’, അനില്‍ മോന്‍, ബിജു പുലക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!