പ്രതി ചാടി പോയ സംഭവം രണ്ട് ജയില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

0

റിമാണ്ട് പ്രതി ചാടി പോയ സംഭവത്തില്‍ രണ്ട് ജയില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മാനന്തവാടി ജില്ല ജയിലിലെ അസി. പ്രിസണ്‍ ഓഫീസര്‍മാരായ വി.ആര്‍.വിക്രമ ചന്ദ്രന്‍ ,ബി.ജി.അരുണ്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി ജയില്‍ ഡി.ജി.പി.ഋഷിരാജ് സിംഗ് സസ്‌പെന്റ് ചെയ്തത്.കഴിഞ്ഞ ഏപ്രില്‍ 13 ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബത്തേരി സ്വദേശി അനീഷ് ആണ് ജീവനക്കാരെ കബിളിപ്പിച്ച് കടന്നുകളഞ്ഞത്. പിറ്റേ ദിവസം തന്നെ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!