നെന്‍മേനി ഗ്രാമപഞ്ചായത്ത് ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാന പ്രകാരം ചീരാല്‍ ടൗണില്‍ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്‌കാരങ്ങള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും. നിലവില്‍ ചീരാല്‍ ടൗണിലുളള ബസ്റ്റോപ്പ് പൊളിച്ചു മാറ്റുന്നതിനും ബത്തേരിയില്‍ നിന്ന് നമ്പ്യാര്‍കുന്നിലേക്ക് പോകുന്ന ബസുകള്‍ക്ക് പഴയ ഗ്രാമീണ്‍ ബാങ്ക് പരിസരത്ത് സ്റ്റോപ്പ് നിര്‍മ്മിക്കും. നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് പോകുന്ന ബസുകള്‍ക്ക് ചീരാല്‍ വില്ലേജ് ഓഫീസ് കഴിഞ്ഞ് എസ്.ബി.എസ് ട്രേഡേഴ്സിന് മുന്‍വശം സ്റ്റോപ്പ് അനുവദിക്കും. കല്ലിന്‍കര വെണ്ടോല്‍ താഴത്തൂര്‍ ഭാഗത്തേക്കുളള ബസുകള്‍ക്ക് പുതിയ ഗ്രാമീണ്‍ ബാങ്കിന് സമീപമായിരിക്കും സ്റ്റോപ്പ്. സ്‌കൂള്‍ പരിസരത്ത് ഹൈസ്‌കൂള്‍ ഗേറ്റിന്റെ മുന്‍ഭാഗത്ത് ബസ് സ്റ്റോപ്പ് അനുവദിക്കും. ടൗണിലുളള ഗുഡ്സ് വാഹനങ്ങളെല്ലാം ചീരാല്‍ മില്‍ക്ക് സൊസൈറ്റി പരിസരത്ത് പാര്‍ക്ക് ചെയ്യണം. ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ ഫാത്തിമ ദന്താശുപത്രിക്ക് സമീപം ചിക്കന്‍സ്റ്റാള്‍ വരെ പാര്‍ക്ക് ചെയ്യണം. ഓട്ടോ, ത്രീ വീലറുകള്‍ നിലവിലുളള പാര്‍ക്കിംഗില്‍ പരമാവധി 15 എണ്ണം മാത്രം. ശേഷിക്കുന്നവ സ്റ്റിക്കര്‍ പോയന്റിന് സമീപം പാര്‍ക്ക് ചെയ്യണം. ഫോര്‍ വീല്‍ ഓട്ടോകള്‍ നിലവിലെ ഭീഷ്മ ജ്വല്ലറിക്ക് മുന്‍വശം പാര്‍ക്ക് ചെയ്യണം. സ്വകാര്യ ടൂ വീലറുകള്‍ സിറ്റി പ്ലാസ മുതല്‍ ചീരാല്‍ ട്രേഡേഴ്സ് വരെ പാര്‍ക്ക് ചെയ്യണം. മറ്റു സ്വകാര്യ വാഹനങ്ങള്‍ വെണ്ടോല്‍ ഭാഗം വിഷ്ണു ക്ഷേത്രം റോഡ്, നമ്പ്യാര്‍കുന്ന് ഭാഗം സ്റ്റിക്കര്‍ പോയന്റ് മുതല്‍ സ്‌കൂള്‍ ഭാഗത്തേക്ക്. പാര്‍ക്ക് ചെയ്യണം. ബത്തേരി ഭാഗം പഴൂര്‍ റോഡിലെ ബത്തേരി ഭാഗത്തേക്ക് പാര്‍ക്ക് ചെയ്യണം. ടൗണില്‍ കോവാട്ട് ബേക്കറി മുതല്‍ ഫാത്തിമ ദന്താശുപത്രി വരെ റോഡിനിരുവശവും പഞ്ചായത്തിന്റെ പൊതു സ്ഥലങ്ങളില്‍ പൂര്‍ണമായും വില്ലേജ് ഓഫീസ് വരെ നിലവിലെ ബസ്റ്റോപ്പ് ഭാഗത്തും പാര്‍ക്കിംഗും അനധികൃത കച്ചവടങ്ങളും അനുവദിക്കുകയില്ല. ടൗണിലെത്തുന്ന മറ്റു വാഹന കച്ചവടങ്ങള്‍ ഈ പ്രദേശങ്ങള്‍ക്ക് പുറത്ത് മാത്രം അനുവദിക്കും. നടപടികള്‍ക്ക് മുന്നോടിയായി ആവശ്യമായ ഭാഗങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.