പട്രോള്‍ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് നടത്തി
മാനന്തവാടി ലോക്കല്‍ അസോസിയേഷന്‍ കീഴിലുള്ള വിദ്യാലയങ്ങളിലെ ഇരുനൂറിലധികം സ്‌കൗട്ട് ഗൈഡ് വിദ്യാര്‍ത്ഥികള്‍ക്കായി മാനന്തവാടി എം.ജി.എം എച്ച.്എസ്.എസില്‍ പട്രോള്‍ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് മാനന്തവാടി എ.ഇ.ഒ. ഉഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ സീമന്തിനി സുരേഷ് അധ്യക്ഷയായിരുന്നു.സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍.സഖറിയ,ഉപജില്ല സെക്രട്ടറി റോബി റ്റി.ജെ,ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട് ജോസ് പുന്നക്കുഴി,സ്‌കുള്‍ പ്രിന്‍സിപ്പാള്‍ മാത്യു സക്കറിയ,ഡി.സി.റവ.ഫാദര്‍ വിത്സന്‍,എം .ഡി.റ്റി.സി സതീഷ് ബാബു, പി.റ്റി.എ.പ്രസിഡണ്ട് രാജന്‍ തെക്കേതില്‍,റോഷ്നി,വിജയകുമാരി,ക്യാമ്പ് ലീഡര്‍ ശ്രീനിവാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു