പാതിപുഴയെടുത്ത കൂരക്കുള്ളില്‍ ഭയപ്പാടോടെ കഴിഞ്ഞ കുപ്പക്കും മക്കള്‍ക്കും വീട് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ഇവരുടെ ദുരിതാവസ്ഥ വയനാട് വിഷന്‍ ഇക്കഴിഞ്ഞ 19ന് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഐ. സി ബാലകൃഷ്ണന്‍ എം എല്‍ എ, ട്രൈബല്‍, റവന്യു ഉദ്യോഗസ്ഥരും ഇടപെട്ടാണ് ഇവരുടെ ഭവനനിര്‍മ്മാണം പുനരാരംഭിച്ചത്.
ചെതലയ പൂവഞ്ചി പണിയകോളനിയിലെ കുപ്പക്കും രണ്ട് പെണ്‍മക്കള്‍ക്കുമാണ് വീട് ഒരുങ്ങുന്നത്. ഇവര്‍ക്ക് നാലു വര്‍ഷംമുമ്പ് വീട് അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തറകെട്ടുകയും ചെയ്തു. എന്നാല്‍ പിന്നീട് തുടര്‍നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നില്ല. ഇതോടെ കുപ്പ തന്റെ മക്കളെയും കൂട്ടി സമീപത്തുള്ള പുഴപുറപോക്കില്‍ കൂടില്‍കെട്ടി താമസം ആരംഭിച്ചു. എന്നാല്‍ ഈ കൂരയുടെ പകുതി ഇക്കഴിഞ്ഞ മഴയില്‍ പുഴയെടുത്തു.ഈ കൂരക്കുള്ളില്‍ രണ്ട് പെണ്‍മക്കളുമായി ഭീതിയോടെ കഴിയുന്ന കുപ്പയുടെ അവസ്ഥയാണ് ഇക്കഴിഞ്ഞ 19ന് വയനാട് വിഷന്‍ പുറത്തുവിട്ടത്. ഇത് ശ്രദ്ദയില്‍ പെട്ടതിനെ തുടര്‍ന്ന് എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഇടപെടുകയും ട്രൈബല്‍, റവന്യ വകുപ്പകുളെ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടുകയുംചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കുപ്പയുടെ വീട് നിര്‍മ്മാണമാണ് കഴിഞ്ഞദിവസം പുന:രാരംഭിച്ചത്. ഭവന നിര്‍മ്മാണം എത്രുയം വേഗം പൂര്‍ത്തികരിച്ച് കുപ്പയേയും കുട്ടികളെയും എത്രയും പെട്ടന്ന് സുരക്ഷിതമായി മാറ്റുമെന്നുമാണ് ട്രൈബല്‍ വകുപ്പ് പറയുന്നത്.