സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നാളെ
രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്.4 മണിക്ക് ശേഷം വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.നിലവില്‍ ബാങ്ക് ഭരണം സി.പി.എം ന്റെ കൈകളിലാണെങ്കിലും ബാങ്ക് ജീവനക്കാരന്റെ മരണം സി.പി.എം ലുണ്ടാക്കിയ അനിശ്ചിതത്വം അട്ടിമറി വിജയം പ്രതീക്ഷിച്ച് യു.ഡി.എഫും, ബി.ജെ.പി.യും.എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണി,യു.ഡി.എഫ് നേതൃത്വത്തിലുള്ള കര്‍ഷക സൗഹൃദ മുന്നണി, ബി.ജെ.പി നേതൃത്വത്തിലുള്ള ജനാധിപത്യ സഹകാരി സംഘം എന്നിവയാണ് മത്സര രംഗത്തുള്ളത്
സി.പി.എമ്മിന് മേല്‍കൈയുള്ള ബാങ്കില്‍ പതിവിന് വിപരീതമായി ഇത്തവണ മൂന്നു മുന്നണികളും മത്സര രംഗത്തുള്ളതാണ് മത്സരം കടുക്കാന്‍ കാരണം.ജീവനക്കാരന്റെ മരണത്തെ തുടര്‍ന്ന് ഏറെ വിവാദമുണ്ടായ ബാങ്കിന്റെ തിരഞ്ഞെടുപ്പില്‍.എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണി,യു.ഡി.എഫ് നേതൃത്വത്തിലുള്ള കര്‍ഷക സൗഹൃദ മുന്നണി, ബി.ജെ.പി നേതൃത്വത്തിലുള്ള ജനാധിപത്യ സഹകാരി സംഘം എന്നിവയാണ് മത്സര രംഗത്തുള്ളത് അതുകൊണ്ട് തന്നെ മത്സരവും കടുത്തതാവും.ഒമ്പത് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.എല്‍.ഡി.എഫ്, യു.ഡി.എഫ് എന്നീ മുന്നണികളുടെ
ഒമ്പതു വീതവും ബി.ജെ.പിയുടെ എട്ടും ഉള്‍പ്പെടെ 26 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.4435 പേരാണ് ബാങ്കിലെ അംഗങ്ങള്‍.നിലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍ കീഴിലാണ് ബാങ്ക്.അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍ കീഴിലാകുന്നത് വരെ
സി.പി.എം ആണ് ഭരണം നടത്തിയിരുന്നത്.ജീവനക്കാരന്റെ മരണത്തിനുത്തരവാദികളെന്ന് ആരോപണമുയര്‍ന്ന ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.വര്‍ഷങ്ങളായി സി.പി.എം ആണ് ഭരണം കൈയാളുന്നതെങ്കിലും ഇത്തവണ ഒരു സീറ്റ് സി.പി.എം സി.പി.ഐയ്ക്ക് കൊടുത്തിട്ടുണ്ട്. ജീവനകാരന്റെ മരണത്തെ തുടര്‍ന്ന് സി.പി.എം.ല്‍ രൂപം കൊണ്ട അലയൊലിക്കള്‍ വോട്ടാക്കി മാറ്റാമെന്ന കണക്ക് കൂട്ടലിലാണ് യു.ഡി.എഫും, ഒപ്പം ബി.ജെ.പി.യും അത് കൊണ്ട് തന്നെ ഇരുകൂട്ടരും അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം അംഗങ്ങളും സി.പി.എം.ആണെന്നതിനാല്‍ ഭരണം നിലനിര്‍ത്തുമെന്ന കണക്ക് കൂട്ടലാണ് സി.പി.എം നുള്ളതും.